രണ്ടു പാവ് ബാജി , രണ്ട് നൂടിൽസ് , ഒരു മൂന്ന് ഗഡ്ബടും കൂടി ആയതോടെ ബുക്ക് വാങ്ങാൻ തന്ന പൈസ സ്വാഹ . അല്ലേലും ബുക്കിനു വലിയ അത്യാവശ്യം ഒന്നുമില്ല ന്നു കരുതി ഇരിക്കുമ്പോ ദേ വരുന്നു ഇന്റേണൽ എക്സാം . എക്സമിന്റെ തലേ ദിവസം ബുക്ക് കയ്യിലുണ്ടാവുന്നത് ഒരു ഐശ്വര്യമാണെന്നു തോന്നാത്ത AECക്കാരൻ ഉണ്ടാവുമോ . ആകെ വിഷമിച്ചിരിക്കുമ്പോഴുണ്ട് സ്വന്തമായി ടെക്സ്റ്റ് ബുക്ക് കയ്യിലുള്ള അംജദ് വരുന്നു (പൈസക്കാരൻ തന്നെ ).
ഷബീബിന്റെ തലയിൽ അപൂർവമായി കതാറുള്ള ലൈറ്റ് കത്തി (ഐഡിയ ) .
"കമ്പൈൻ സ്റ്റഡി.. !!! " (ഉവ്വാ .. നടന്നത് തന്നെ )
എന്റെ നേരെ കണ്ണിറുക്കി ശബീബ് ഫവാസിന്റെ അടുത്ത് നിന്നും COLOR CUBE എടുത്ത് അംജദിന്റെ മുന്നിലിട്ടു .
" എടാ . നിനക്കിതിന്റെ ആറ് കളറും ഒപ്പിക്കാൻ കഴിയുമോ ? "
ബുക്ക് താഴെ വെച്ച് പാവം അദ്വാനം തുടങ്ങിയതോടെ നമ്മൾ അവന്റെ ബുക്ക് അടിച്ച് മാറ്റി പൂരാ പഠിപ്പ് . അവസാനം പഠിത്തമൊക്കെ കഴിഞ്ഞു ( സത്യം ?) ഞങ്ങൾ കിടക്കാനൊരുങ്ങുമ്പോൾ കക്ഷിയുടെ ചോദ്യം
" ശെരിക്കും ഇത് ആറു കളറും ഒപ്പിക്കാൻ കഴിയുമോ ? "
ശുഭം ....
No comments:
Post a Comment