ഒരു പൽചക്രത്തിൽ നിന്നും തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളെ കണ്ടിട്ടുണ്ടോ ?
നാനാ ഭാഗത്തേക്കായി എടുത്തെറിയപ്പെടുന്ന കുറെ പാവം വെള്ളത്തുള്ളികളെ
എനിക്കൊരു ഇത്ത ഉണ്ടായിരുന്നു . ജീവിതത്തിൽ സ്നേഹിക്കാൻ പഠിക്കുന്ന കാലത്ത് എങ്ങു നിന്നോ വന്നു കുറെ കാലത്തേക്ക് ഞങ്ങളുടെതായി മാറിയ ഞങ്ങളുടെ ഇത്ത .
രണ്ടു അനിയത്തിമാരുടെ പ്രസവവും കൂടെ വന്ന അസുഖവും ഒക്കെയായി ഞങ്ങൾ മൂന്നു അണ്‍ മക്കളെ മെരുക്കാൻ ഉമ്മാക്ക് വേണ്ടത്ര സമയം തികയാതിരുന്ന കാലം. കളിയും ചിരിയുമൊക്കെയായി ഒരു ജേഷ്ടത്തിയുടെ കുറവ് നികത്തി ഞാനളുടെ മനം കവർന്നിരുന്ന ഇത്ത എന്നോ ഞങ്ങളിൽ നിന്നും അകന്നു പോയി . സ്നേഹിച്ചിരുന്നവരെ പിരിഞ് ഞാലും അന്വേഷിചു കണ്ടെത്തനൊന്നും ഈ വേഗമാർന്ന ജീവിതത്തിനിടയിൽ നമുക്കാർക്കും സമയം കിട്ടാറില്ലല്ലോ .
ഒരിക്കൽ ഇത്ത ഞങ്ങളോട് ചോദിച്ചതോർക്കുന്നു . " വലുതാകുമ്പോൾ എന്ത് ആവനാ നിങ്ങൾക്ക് ആഗ്രഹം ".
ഒന്നാം ക്ലാസ്സിലോ മറ്റോ ആയിരുന്ന അനിയന്റെ കുഞ്ഞു വായിൽ വന്ന മറുപടി
"ഒരു ബെല്യെ മന്സനാണം " .
ജീവിത യാഥാർത്ഥ്യങ്ങൾ തേടിയുള്ള നമ്മുടെ ഓട്ടത്തിനിടയിൽ മറക്കാൻ പാടില്ലാത്തതും അതാണ് .
"ഇനിക്കൊരു മന്സനാകണം "
No comments:
Post a Comment