My Blog List

Saturday, 22 June 2013

വരികൾക്കിടയിലൂടെ ..

കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ചില വാർത്തകൾ ഇവിടെ കുറിക്കുന്നു

1.മുസ്ലിം പെണ്കുട്ടികളുടെ വിവാഹ പ്രായം 16 വയസ്സായി മാറ്റി നിശ്ചയിച്ചു.കോടതി:- 

കോടതി വിധി കേവലം അനുമതി മാത്രമാണ്. 16 വയസിൽ കല്യാണം കഴിച്ചയക്കുന്നത് തെറ്റല്ല എന്ന് ചുരുക്കം . അനുമതി ഒരിക്കലും നിരബന്ധമാകുന്ന പ്രശ്നമില്ലല്ലോ . പക്ഷെ എന്തിനും ഏതിനും തൂലിക പടവാളാക്കുന്ന  ചിലരുടെ നിലവിളി കേട്ടാൽ തോന്നും കോടതിയും പള്ളിയും കൂടി മധുരപ്പതിനാറിൽ കുട്ടികളെ ബലമായി പിടിച്ച് തട്ടമിടീച്ച് കെട്ടിച്ചയക്കുകയാണെന്ന് .  കൂട്ടത്തിൽ കല്യാണം കഴിച്ചയക്കുന്നത് പെണ്കുട്ടിയുടെ സമ്മതത്തോടെ ആയിരിക്കണമെന്ന മത വിധി പലരും പരിഗണിക്കാറില്ല എന്നുള്ളതും ഓർക്കാതെ വയ്യ.  

2.മണിപ്പാല്സര്വകകലാശാലയില്നാലാംവര്ഷാ എം.ബി.ബി.എസ്  വിദ്യാര്ഥിനനിയെ അക്രമികള്തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു .പത്ര വാർത്ത 

സംഭവ സമയത്ത്  അവളണിഞ്ഞിരുന്ന വസ്ത്രത്തിന്റെ നീളമോ പുറത്തിറങ്ങിയ സമയമോ അവൾ ഒറ്റക്കായിരുന്നു എന്നതോ ഒക്കെ ഒരുപക്ഷെ മുഴുനീള ചർച്ചകൾക്ക് വിധേയമായേക്കാം . പക്ഷെ മേല്പറഞ്ഞ ഒന്നും തന്നെ  പ്രതികളുടെ പൈശാചിക പ്രവർത്തിയെ ന്യായീകരിക്കുന്നില്ല എന്ന് നാം മറന്നു കൂടാ. ഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ ശരീരത്തിലെ കൊഴുപ്പും പലചരക്കു കടയിലെ കുറേ മെഴുക് തിരികളും കത്തി തീർന്നതല്ലാതെ മുൻ സംഭവങ്ങളിൽ നിന്നും സമൂഹം പാഠം പഠിച്ചില്ലെന്ന് വേണം കരുതാൻ . ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ .     


3.പ്രായപൂര്ത്തിയായ ആണും പെണ്ണും പരസ്പര സമ്മതത്തോടെ  ലൈംഗികബന്ധത്തിലേര്പ്പെട്ടാൽ അവരെ ഭാര്യാഭര്ത്താക്കന്മാരായി കണക്കാക്കും . മദ്രാസ് ഹൈക്കോടതി.

കോടതി വിധിയെ മാനിക്കേണ്ടത് തന്നെയാണ് . ചില പ്രത്യേക സാഹചര്യങ്ങളെ മാത്രമേ വിധി ബാധിക്കൂ എന്ന് കരുതുമ്പോൾ തന്നെ ഇത്തരം വിധികൾ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശങ്ങൾക്ക് നേരെ നാം കണ്ണടച്ചുകൂടാ


നഷ്ട്ട സ്വപ്‌നങ്ങൾ ..

അന്നാണ് ആദ്യമയിട്ട് അവൻ അടങ്ങിയിരിക്കുന്നത് കാണുന്നത് .  . ബാകി എല്ലാവരും പരീക്ഷ കടമ്പ കടക്കാനുള്ള ജീവന്മരണ പോരട്ടത്തിലേർപ്പെടുമ്പോഴും മൂകനായി ഒരു മൂലയിൽ ഒറ്റക്ക്ഇരുത്തം കണ്ടാലറിയാം എന്തോ കാര്യമായിട്ട് അവനെ അലട്ടുന്നുണ്ടെന്ന് .ഒരുപാട് നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞ് തുടങ്ങി , ഒരു മാസം കഴിഞ്ഞ് ചെന്ന് കയറാനുള്ള വീടെന്ന നരകത്തെക്കുരിച്ച് , കുടുംബമെന്ന പേരിൽ അവിടെ കഴിയുന്ന വിചിത്ര ജീവികളെ കുറിച്ച് . 

സ്വന്തം പിതാവിന്റെയും ഭർത്താവിന്റെയും ഇടയിലെ വടംവലിക്കിരയായി ബന്ധം വേർപെടുത്തി മറ്റൊരാളുടെ ഭാര്യയായി പോകേണ്ടി വന്ന പെറ്റുമ്മ .വിരുന്നുകാരന്റെ ലാഗവത്തോടെ  വർഷത്തിലൊരിക്കൽ ചോക്ലെറ്റ് പാക്കുമായി മക്കളെ കാണാൻ വരുന്ന ഉപ്പ . അവകാശ തർക്കങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ടു പോയ രണ്ട് കുഞ്ഞു ഹൃദയങ്ങൾ . അവനും രണ്ടു വയസിന് മൂത്ത അവന്റെ ജെഷ്ടത്തിയും .ഒരിറ്റു സ്നേഹത്തിനായി കൊതിച്ച കാലത്ത് സ്നേഹപ്പുഴ ഒഴുക്കാനുണ്ടായിരുന്നത് വല്യുമ്മ മാത്രം .

മിട്ടായി വാങ്ങി തരാമെന്ന് പറഞ്ഞാണത്രെ ഉമ്മാന്റെ രണ്ടാം കല്യാണത്തിന് കുടുംബക്കാർ അവരെക്കൊണ്ട് സമ്മതിപ്പിച്ചത് .അതും പറക്കമുറ്റാത്ത പ്രായത്തിൽരണ്ടാം കെട്ടിലെ മക്കൾക്ക് കണ്മുന്നിൽ  ഉമ്മ സ്നേഹം വാരി കോരി കൊടുക്കുമ്പോൾ അസൂയ തോന്നിയിട്ടുണ്ടെന്നു പറയുമ്പോൾ എന്റെ മടിയിൽ കിടന്നവൻ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു . ദൈവം തന്ന ഉമ്മയെന്ന അനുഗ്രഹം  തട്ടി  തെറിപ്പിച്ച ലോകത്തോടുള്ള അമർഷമയിരുന്നു അവന്റെ കണ്ണുകളിലപ്പോൾ . 

ബോറടിക്കുന്നുണ്ടോ നിങ്ങൾക്ക് . ഒരു രാജമാണിക്യം സ്റ്റൈൽ കഥ കേൾക്കുമ്പോൾ.?

വീട്ടിലെ ശല്യമോഴിവാക്കാനാണ് തന്നെ ഇവിടെ തള്ളിയതെന്ന് അവൻ പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസമുള്ളത് പോലെ തോന്നി
അന്നാണ്അവനിലൂടെ  സത്യം ഞാനറിഞ്ഞത് . കാശുകാരുടെ മക്കൾ താമസിക്കുന്ന  ഹോസ്റ്റലിൽ ഇത്പോലെ കുറെഏറെ പേരുണ്ടെന്ന്അനുഗ്രഹങ്ങൾ  കണ്മുന്നിലുണ്ടായിട്ടും സ്വന്തമാക്കാൻ വിധിയില്ലാത്ത കുറെ  അനാഥ ജന്മങ്ങൾ.  

ഇടക്കെന്റെ വീട്ടിൽ വന്നപ്പോൾ ഉമ്മാ എന്നുള്ള അവന്റെ വിളിലെ ആര്ദ്രതയിൽ നിന്നും വയിച്ചെടുത്തിട്ടുണ്ട് , ഉമ്മ എന്നുള്ള വികാരം അവന്റെ മനസ്സിലേല്പിച്ച മുറിവിന്റെ ആഴം .ഇടക്കിടെ അവൻ സങ്കടം പറയാറുണ്ട് ,നിന്നെപ്പോലെ ആഗ്രഹിച്ചതെന്തും   നേടിത്തരുന്ന ഒരച്ഛനും അമ്മയും എനിക്കില്ലല്ലോ എന്ന്  .

പഠിച്ച് വലിയ ആളാകണം . പെങ്ങളെ കല്യാണം കഴിച്ചയക്കണം . സ്നേഹം നൽകാൻ വിസമ്മതിച്ച ലോകത്തിനു മുന്നിൽ താനൊരു ആണാണെന്ന് തെളിയിക്കണം . അതൊക്കെയായിരുന്നു അവന്റെ സ്വപ്നങ്ങൾ .   

കാലത്തിന്റെ കുത്തൊഴുക്കിൽ വഴി പിരിഞ്ഞു പോയ ഞങ്ങൾക്കിടയിൽ  ഇടക്കിടെയുള്ള ഫോണ്വിളികളാണ് ആശ്വാസം . എനിക്ക് ഉറപ്പുണ്ട് ,സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള അവന്റെ യാത്രയിൽ വിലങ്ങു തടിയാവാൻ ഇനി വിധിക്കാവില്ലെന്ന് .