My Blog List

Thursday, 18 April 2013

പരാജയങ്ങൾ

എഞ്ചിനിയറിങ്ങിനു പഠിക്കാൻ ഉപ്പ എന്നെ കർണാടകയിലേക്ക് വിടാൻ തീരുമാനിച്ചതിനു പിന്നിലെ ഗുട്ടൻസ് മറ്റൊന്നുമല്ല . " മോനിത്തിരി ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന എൻജിനിയർ ആവുന്നെങ്കിൽ ആയിക്കോട്ടെ " . 

അങ്ങനെയാണ് ഞാനും അമ്മാവനും കൂടി കുന്നിൻ മുകളിലെ ആ നരകത്തിൽ എത്തിപ്പെട്ടത് 

ഹോസ്റ്റൽ അഡ്മിഷന്റെ ടൈമിൽ അമ്മാവന് ഒരേ നിർബന്തം . റൂം മേറ്റ് ആയി ഒരു നോണ്‍ മലയാളിയെങ്കിലും വേണം . ഭാഗ്യത്തിന് ആദ്യം മുന്നിൽ വന്നു പെട്ടത് നമ്മുടെ തമീം ആണ്( തമ്പി ) . കാര്യങ്ങളൊക്കെ വിസ്തരിച്ചു പറഞ്ഞപ്പോൾ പുള്ളിക്കും ഓക്കേ. 

വീട്ടുകാരൊക്കെ മടങ്ങിപ്പോയതോടെ ഞങ്ങൾ രണ്ടാളും ഒരു അഗ്രിമെന്റിൽ എത്തി .
" റൂമിൽ മറ്റാരും ഇല്ലാത്ത സമയത്ത് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുക ".

അങ്ങനെ ഒന്നൊന്നര മാസം കയ്യും കാലുമൊക്കെ കാട്ടി മുന്നേറി . ആ ഇടക്ക് ഒന്ന് വീട്ടിൽ പോയി വന്നു റൂമിലേക്ക്‌ കാലെടുത്തു വെക്കുമ്പോ തമ്പിയുടെ ചോദ്യം . " എന്താടാ വീട്ടിൽ എല്ലാർക്കും സുഖമല്ലെ ? " . എന്റെ തലക്കുള്ളിൽ നിന്നും ഒരു കിളി പാറി .

" ഇവൻ ഈ മലയാളം ഒക്കെ എപ്പോ പഠിച്ചെടുത്തു ?."

അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവൻ തുറന്നു പറഞ്ഞത് . ഇംഗ്ലീഷ് എന്ന് വിചാരിച് ഇത്ര കാലം ഞാൻ കാലിട്ടടിച്ചത് മംഗ്ലീഷിലായിരുന്നു . തോൽവികൾ ഏറ്റു വാങ്ങാനായി എന്റെ ജന്മം പിന്നെയും ബാക്കി .

No comments:

Post a Comment