My Blog List

Thursday, 18 April 2013

കൊടും ചതി

കോളേജിൽ എത്തി ആദ്യം എടുത്ത സിമ്മിലെ ഓഫെറുകൾ കണ്ട് എന്റെ ഖൽബിൽ രണ്ടു ലഡ്ഡു പൊട്ടി  . ദിവസം നൂറു മെസേജ് ഫ്രീ , ഒരു രൂപ സർവീസ് ചാർജ് (ഹൗ ) .

ഇനി കിട്ടേണ്ടത് ചുമ്മാ ആ നൂറു sms തീർക്കാൻ ഒരു കുഞ്ഞിക്കിളിയേ ആണ് . നോക്കുമ്പോ കൂടെ ഉള്ള ഒരു മാതിരി കൂഷ്മാണ്ടങ്ങൾക്കൊക്കെ  ഒന്നും രണ്ടും കിളികൾ ഉണ്ട് കൂട്ടിൽ . 

നേരെ ദോസ്ത് ശദീതിന്റെ അടുത്ത്  പോയി സങ്കടം പറഞ്ഞപ്പോ കയ്യിലുള്ളതിൽ നിന്നും ഒരു 'പിടയെ' എടുത്ത് ഞമ്മക്ക് തന്നു.  പേര് പാത്തു  . അവനെ ചങ്ങാതി ആയി കിട്ടിയ ഭാഗ്യം ഓർത്ത് കുറച്ച് നേരം ഞാൻ ധ്രതങ്ക പുളകിതനായി നിന്നു . 

പിന്നെ ഒരാഴ്ച്ചത്തേക്ക്  മുടിഞ്ഞ പ്രേമം ആയിരുന്നു .ഞാൻ അയക്കുന്ന ഓരോ വളിപ്പിനും ( കട്ടിങ്ങും ഷേവിങ്ങും പോലോത്ത  )  ഫന്റസ്റ്റിക് , എലസ്റ്റിക് ടൈപിൽ പാത്തൂന്റെ റിപ്ലൈകൾ വരുമ്പോ   വിജ്രിംബിചു നിൽക്കലല്ലാതെ വേറെ വഴിയില്ലാ എന്നായി കാര്യങ്ങൾ  . 

ഒരാഴ്ച കഴിഞ്ഞു വെറുതെ ശദീതിന്റെ മൊബൈൽ  എടുത്തു നോക്കിയ എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ഒരു തോന്നൽ . 

No comments:

Post a Comment