My Blog List

Thursday, 18 April 2013

തീരുമാനങ്ങൾ

കാര്യമായി പണിയൊന്നും ഇല്ലാതെ റൂമിലിങ്ങനെഅട്ടം നോക്കി ഇരിക്കുന്ന നേരത്താണ് ബോധോദയം ഉണ്ടായത്. ( അത് ഇടക്ക് ഉണ്ടാവുന്നതാ . കാര്യമാക്കണ്ട ) . 

"ഞമ്മളെ റെസ്യുമിനൊരു ഗുമ്മു  പോരാ .അതാ ജോലിക്കൊക്കെ അപ്ലൈ ചെയ്തിട്ടും ആരും തിരിഞ്ഞു നോക്കാത്തത് ".
( അപ്ലൈ, അപ്ലൈ .  നോ റിപ്ലൈ .ദാ ഇപ്പൊ അവസ്ഥ .  കടപ്പാട് : ഷദീദ് )   

മുകളിലെ ലൈനിൽ  CCNA , CCNP ന്നൊക്കെ ഇങ്ങിനെ മാല ബൾബ്‌ പോലെ കെട്ടും കത്തിയും നിൽക്കുന്നത് കണ്ടാൽ ഒരു ലുക്ക്‌ അല്ലെ...!! (ശെരിക്കും അല്ലെ ?)  

 ഇനി അത് കിട്ടിയിട്ടേ അടങ്ങൂ . ഒരു രണ്ടു മാസം കൊണ്ട് മൂന്ന് എക്സാം . ഇമ്മിണി ബല്യ ഒരു ശർട്ടിബിസ്കെറ്റ് . " ഇന്നാ  പിന്നെ ഒന്നും നോക്കാനില്ല. അങ്ങട്ട് തൊടങ്ങന്നെ " . 

നേരെ പെട്ടീം പ്രമാണോം എടുത്തൊരു പോക്കാർന്നു . പോകുമ്പോയെ റൂം മേറ്റിന്റെ മുഖത്തൊരു ആക്കിയ ഇളി (?) .  കണ്ടില്ല്ല ന്നു വെച്ച് ഹരി ഹര രാഗത്തിൽ സാധകം ചെയ്ത് ഒരു തുടക്കം അങ്ങ്  തുടങ്ങി . 

 ഹോ . പിന്നൊരു പടിപ്പാർന്നു .  മ്മളെ ബെല്യ ദോസ്ത് തങ്കൂന്റെ ഭാഷയിൽ പറഞ്ഞാ പൂരപ്പടിപ്പ് തന്നെ . ഈ നെലക്ക് പോയാ അടുത്ത് തന്നെ CCIEക്ക് നോക്കേണ്ടി വരും . 

ഒരു അര മണിക്കൂർ ആയിക്കാണും , ദാ വരുന്നു നല്ല കലക്കൻ ഉറക്ക് .( ഉറക്കൊരു സംഭവമാണ് അതിങ്ങിനെ കണ്‍ മുന്നിൽ വിളക്കായി ജ്വലിക്കുമ്പോ പുറം കാലുകൊണ്ട് തട്ടുന്നത് ക്രൂരത അല്ലെ ? ) . പിന്നെ ഒന്നും നോക്കീല്ല നല്ലോണം  കെടന്നങ്ങോട്ട് ഉറങ്ങി . 

കുറേ കഴിഞ്ഞു ഉണരുമ്പോ സഹ മുറിയൻ പാടുന്നത് കേട്ടു 

" പഠിത്തം കഷ്ടമാണുണ്ണീ     .    ഉറക്കല്ലോ  സുഖപ്രദം "

No comments:

Post a Comment