My Blog List

Thursday, 18 April 2013

മൂട്ട ചരിതം മൂന്നാം ഗണ്ഡം

ഗണ്ഡം-1  : - മൂട്ട എന്ന മഹാനായ ജീവിയെ പറ്റി പറഞ്ഞു കേട്ടു എന്നല്ലാതെ നേരിട്ട് പരിചയപ്പെടാനുള്ള   എന്റെ ആഗ്രഹം  സാധിച്ചത് മർകസ് ബോർഡിങ്ങിലെ പ്ലസ്‌ ടൂ ജീവിതത്തിലാണ് . താഴെ നിന്നു മൂട്ടയുടെയും മുകളിൽ നിന്ന് കൊതുകിന്റെയും ആക്രമണങ്ങൾ ഒന്നിച്ചായപ്പോൾ രാത്രികൾ പലതും അംഗം വെട്ടിന്റെതായിരുന്നു  . ഉറക്ക് കിട്ടാതെ തൂങ്ങിയ കണ്ണുമായി  രാവിലെ മെസ്സിലെത്തുന്ന ഞങ്ങളെ സ്നേഹത്തോടെ ഹംസക്ക കട്ടിയുള്ള പൊറാട്ടയും തന്ന് അനുഗ്രഹിച്ചു വിടും . "പോയി ഉറങ്ങി വാ മക്കളെ" . സ്കൂളിൽ സുബൈർ സാറുടെ സുഒലജി , അബൂബെകർ സാറുടെ ഇംഗ്ലീഷ് , റഷീദ് സാറുടെ മാത്സ് തുടങ്ങിയ  ക്ലാസുകൾ അങ്ങനെ ഞങ്ങള്ക്ക് പ്രിയപ്പെട്ടതായി .  


ഗണ്ഡം-2  : - എന്റെ പ്ലസ്‌ ടൂ മാർക്ക്‌ കണ്ട് കണ്ണ് തള്ളിപ്പോയ  ഉപ്പ ഓർഡറിട്ടു  .   "ബേട്ടാ , തും ഡോക്ടർ ബൻ ജാ "  . എട്ടാം ക്ലാസ്സിൽ വീരാൻ കുട്ടി മാഷ് പഠിപ്പിച്ച ഹിന്ദി വച്ച് ഹരിച്ചും ഗുണിച്ചും നോക്കി ഞാൻ നെരേ പോയി  എഞ്ചിനീയറിംഗിന് ചെർന്നു . അവിടെ വച്ചാണ്  ഞാനാ ഞെട്ടിക്കുന്ന  സത്യം മനസിലാക്കിയത് , കേരളത്തിലായാലും കർണാടകത്തിലായാലും മൂട്ട എന്നും മൂട്ട തന്നെ . ഫ്ലോറിൽ കൃത്യമായി സുബഹിക്ക് യെണീറ്റിരുന്ന ബഷീറിന്റെ പള്ളീൽ പോക്കു  പോലും കുളമായതോടെ  ഞാനും സൽമാനും കൂടി ഒരു കടും കൈ ചെയ്തു . ബ്ലൈഡെടുത്ത് ഒരു ചിന്ന ഓപറേഷൻ . ളുഹർ നിസ്കരിച്ചു വന്ന ബഷീർ കരച്ചിലോടു കരച്ചിൽ  .(അവന്റെ ബെഡിൽ ആയിരുന്നല്ലോ നമ്മുടെ മൂട്ട പിടുത്തം ). 


ഗണ്ഡം-3 : - പഠിത്തം കഴിഞ്ഞു നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന എന്നെ തേടി ഉപ്പാന്റെ അടുത്ത ഫോണ്‍ കാൾ . പെട്ടിയും കിടക്കയുമെടുത് നേരെ ജിദ്ദയിലേക്ക് ബീമാനം കയറാൻ . അപ്പൊ തന്നെ (അല്ല , ഒരു ആറു  മാസം കഴിഞ്ഞ് ) ടിക്കറ്റ്‌ എടുത്തിങ്ങു പോന്നു . ആദ്യ ദിവസം കാര്യമായി ഉറക്കമോന്നും കിട്ടിയില്ല (സ്വാഭാവികം ). രാവിലെ യെണീച് നോകുമ്പോ അംഗത്തിനു തയാറായ പോലെ നിൽക്കുന്നു ജേഷ്ടൻ .പരിജക്ക് അകരം കയ്യിലുള്ളത് പ്ലാസ്ടർ ആണെന്ന് മാത്രം . ഇക്കാക്ക ഒരു ഉശിരൻ ചേകവർ തന്നെ എന്ന് ആദ്യത്തെ പയറ്റ് കണ്ടപ്പോ തന്നെ ബോധ്യമായി . പകൽ എല്ലാരും ജോലിക്ക് പോയാൽ പിന്നെ എനിക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാൻ മൂട്ടകൾ മാത്രമേ കൂട്ടിനുണ്ടാവൂ യെന്ന  യാഥാർത്യം മനസ്സിലാക്കിയ ഞാൻ ഇതൊക്കെ കണ്ടു വെറുതെ നിന്നു (സത്യം ) . സമ്പൂർണ മൂട്ട നിവാരണ മരുന്ന് തളി നടത്തുമെന്ന് കൊടുവള്ളി സാഹിബ്‌ കട്ടായം പറഞ്ഞ ദിവസം ഇന്നാണ് .. വല്ലതും നടക്കുമോ ആവോ 

വാൽ കഷ്ണം  : - അന്നൊക്കെ ഞാൻ ഹോസ്റ്റലിൽ നിന്നും മാസത്തിലൊരിക്കൽ ബാഗും തൂക്കി വരുന്നത് ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഉമ്മ  ഓടി വന്നു കയ്യിലെ ഡ്രസ്സ്‌ നിറച്ച ബാഗ്‌ വാങ്ങി ചൂട് വെള്ളത്തിൽ അലക്കാൻ ഇട്ടിരുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിന്നെ ആണ് മനസ്സിലായത് (ഞാൻ കരുതിയിരുന്നത്  സ്നേഹക്കൂടുത്തൽ കൊണ്ടാണെന്നായിരുന്നു )       

ശുഭം ... 

No comments:

Post a Comment