അഡ്മിഷൻ കഴിഞ്ഞു നാട്ടിലെത്തി ചോദിച്ചവരോടൊക്കെ ഞാൻ പറഞ്ഞിരുന്നത് കോളേജ് ഗോവക്ക് അടുത്താണെന്നായിരുന്നു . ക്ലാസ് തുടങ്ങിയപ്പോൾ ഹൊസ്റ്റലിലെ സ്ഥിരം കത്തിയിലും കാര്യമായ ചർച്ച അത് തന്നെ . " എന്നെങ്കിലും ഒന്ന് പോകണം അവിടെ "
അവസാനം തീരുമാനമായി . പെരുന്നാളിന് നാട്ടിൽ പോക്ക് ഗോവ വഴി ആക്കാം. ഇടക്ക് മുനാഫിനോ മറ്റോ ഒരു ചിന്ന സംശയം ." ഇനി നമ്മൾ അവിടെ എത്തുന്നത് ഇരുപത്തേഴാം രാവിനാണെങ്കിലോ ? " . ഉടനെ വന്നു അസ്ഹറിന്റെ മറുപടി . "അതിനു നമ്മൾ തോന്നിവാസത്തിനോന്നും അല്ലല്ലോ പോകുന്നത് . സ്ഥലം കാണാനല്ലേ (ആഹഹ )!!! ".
ചില സാങ്കേതിക കാരണങ്ങളാൽ (അത് പിന്നെ പറയാം ) ആ പോക്ക് പാളി.
പെരുന്നാളിന്റെ ചുറ്റിക്കളി കഴിഞ്ഞു തിരിച്ചു വണ്ടി കയറാൻ എന്തോ രണ്ടു ദിവസം വൈകി (ഭാഗ്യം ) . ഹോസ്റ്റലിൽ എത്തിയപ്പോഴാണ് അറിയുന്നത് , വരുന്ന വഴിക്ക് ട്രെയിനിൽ വച്ച് ഏതോ മദാമ്മയെ കണ്ടെന്നോ ആരൊക്കെയോ അവരുടെ കൂടെ ഗോവക്ക് പോയെന്നോ ഒക്കെ .
പിറ്റേന്ന് രാവിലെ എണീച് നോക്കുമ്പോ കാണുന്നത് കറുത്ത് കരിവാളിച്ച മുഖവുമായി നിൽക്കുന്ന മൂന്നു മഹാന്മാരെ (അർമാധിച്ച് തിരിച്ചു വരുന്ന വഴി ഏതോ സൂപെർസിന്റെ കയ്യിൽ കുടുങ്ങിയെന്നും ഇച്ചായന്മാർ കൂമ്പടക്കം വാട്ടി എന്നും ഒക്കെ പറഞ്ഞു കേട്ടു . സത്യം എന്താണെന്ന് ദൈവത്തിനറിയാം )
ഏതായാലും പിന്നെ ഫസ്റ്റ് ഇയെർ കഴിയുംവരെ ഗോവ എന്ന് മുഴുവൻ ഉച്ചരിക്കാൻ ഒരാൾക്കും ധൈര്യമില്ലായിരുന്നു .
