1. നീളൻ കുപ്പായവും തലയിൽ വട്ടുമുള്ള എല്ലാവരും അറബികൾ അല്ല (പള്ളി കഴിഞ്ഞ് എത്ര എണ്ണമാ ഈ കോലത്തിൽ മലയാളം പറഞ്ഞ് പോകുന്നത് കണ്ടത് )
2. നിയമങ്ങൾ പലതും വരും , പോകും . റൂമിൽ നിന്നും പുറത്തിറങ്ങാത്ത കാലത്തോളം അതൊന്നും നമ്മളെ ബാധിക്കാൻ പോകുന്നില്ല (ഫ്രീ വിസക്കാരെ പേടിപ്പിക്കാൻ പത്രതിലിട്ട വാർത്ത കാട്ടി കൊടുത്തപ്പോൾ ജേഷ്ടൻ പറഞ്ഞു തന്നത് )
3. മൂട്ടകളുടെ തറവാടാണ് ഗൾഫ് . കേരളമോക്കെ അവർക്ക് വെറും അച്ചി വീട് മാത്രം (എന്താ കടി .. ഹൗ )
4. ഫുൾ സ്റ്റൊപ്പിനും ആശ്ചര്യ ചിന്നത്തിനും , എന്തിന് ചോദ്യ ചിന്നത്തിനു പോലും ഇവിടെ ഭയങ്കര അർത്ഥമാണ് (കടപ്പാട് : ഡോക്ടര്‍ MK അബ്ദുല്‍ സത്താർ )
5 . നല്ല ഒരു കുക്ക് വിചാരിച്ചാൽ ഗോതമ്പ് കൊണ്ട് ഒരാഴ്ച പത്ത് വിഭവം വരെഉണ്ടാക്കാം (ഗോതമ്പ് ചോർ , ഉപ്പുമാവ് , റവ , ചപ്പാത്തി , പൊറോട്ട എന്നാ ക്രമത്തിൽ )
6 . മനസ്സ് വച്ചാൽ തലേന്ന് ബിരിയാണിക്കിട്ട പൊതിന ഇലയുടെ ബാക്കി ഉണക്കി പൊടിച്ചു രാവിലെ ചായയിൽ ഇടാം (അതിനെ പിന്നെ നാൻ എന്ന് വിളിക്കും )
7. വെള്ളത്തിൽ നിന്നാണ് കറണ്ട് ഉണ്ടാക്കുന്നതെന്നും മഴ പെയ്തില്ലേൽ പവർ കട്ട് വേണ്ടി വരുമെന്നും ആര്യാടൻ പറയുന്നത് കളവാണ് (കൊല്ലത്തിൽ ഒരിക്കൽ മഴ പെയ്യുന്ന ഇവിടെ വീട് നിറയെ യേസിയും റോഡു നിറയെ സ്ട്രീറ്റ് ലൈറ്റും അല്ലെ . അതാ ഞാൻ പറഞ്ഞെ )
8 . ഗൾഫ് മലയാളികൾ ഓരോരുത്തരും ചുരുങ്ങിയത് പത്ത് സങ്കടനയിലെങ്കിലും അംഗമായിരിക്കും . രണ്ടെണ്ണത്തിൽ സെക്രട്ടറി , ഒന്നിൽ പ്രസിഡന്റ് , ഒന്നിൽ ട്രെഷരെർ എന്ന ക്രമത്തിൽ .. (വേണമെങ്കിൽ ഒന്നോ രണ്ടോ കുറയ്ക്കാം )
9 . പൊറാട്ട ഒരു ആഗോള സംഭവം ആണ് (ഇതിഹാസമെന്ന് വേണമെങ്കിൽ വിളിക്കാം ).
10 . സ്കൂളിൽ നിന്ന് ഹിന്ദിക്ക് വട്ട പൂജ്യം കിട്ടിയവനും ഗൾഫിൽ എത്തിയാൽ " ക്യാലെ " പറഞ്ഞു തുടങ്ങും (അതിന് അങ്ങനെ ഒരു വാക്ക് ഹിന്ദിയിലുണ്ടോ ?? ആർക്കറിയാം )
11 . ജോലി കിട്ടുന്നതിന്റെ മുൻപ് കിട്ടുന്ന സമയം മാക്സിമം ഉറക്കിനായി മാറ്റി വെക്കുക . ജോലി കിട്ടിയാൽ പിന്നെ ഉറങ്ങാൻ കഴിഞ്ഞെന്നു വരില്ല (അനുഭവം )
12.ആലം ദുനിയാവിൽ ഏറ്റവും രുചികരമായ ഭക്ഷണം ചിക്കൻ ബിരിയാണി ആണ് (വെള്ളിയാഴ്ച കേട്ടത് )
13. ലോകത്ത് ഏറ്റവും പടച്ചോനെ പേടിയുള്ള കള്ളന്മാർ ഉള്ളത് ഗൾഫിൽ ആണ് (ഹറമിൽ നിന്നല്ലേ എന്റെ ചെരിപ്പ് ഒരുത്തൻ അടിച്ചോണ്ട് പോയത് )
14. ബെൻസ് , ഓഡി ,ബി എം ഡബ്ലിയു യെന്നിവക്കൊക്കെ ഇവിടെ പുല്ല് വിലയാണ് (പണ്ടൊക്കെ മേൽ പറഞ്ഞ പേര് കേൾക്കുമ്പോൾ വിജ്രിംബിച് നിൽകാരുണ്ടായിരുന്ന ഞാൻ ഇപ്പൊ ഹമ്മെരൊ ജി എം സിയോ റേഞ്ച് റോവെരോ ഒക്കെ വരുന്നത് കണ്ടാൽ പോലും തിരിഞ്ഞ് നോകാറില്ല . സത്യം !!! )
15. ജോലിക്ക് പോകുമ്പോ മാത്രമേ മലയാളികൾക്ക് വൃത്തി കാണൂ ( മെസ്സിൽ നിന്ന് കേട്ടത് )
തൽകാലം ഇത്രേം മതി . . നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ
അങ്ങനെ ആദ്യാക്ഷരം കുറിച്ച് ഞാൻ തുടങ്ങി ... വായിച്ചു തെറി പറഞ്ഞാലും
No comments:
Post a Comment