My Blog List

Thursday, 18 April 2013

ഓർമ്മകൾ

" കള്ളത്ത്യെ . ഇജ്ജ് ഇന്നെ പറ്റിച്ച് ല്ലേ . അന്നോട് മുണ്ടൂല്ല  " . വീട്ടിലേക്ക് വിളിച്ചപ്പോൾ അങ്ങേ തലക്കൽ രണ്ടര വയസ്സ്കാരി അനിയത്തിയുടെ കിളിക്കൊഞ്ചൽ  . വീട്ടിൽ എല്ലാവരും മിന്നൂ ന്നു വിളിക്കുമെങ്കിലും എനിക്കവൾ കദീസയാണ് . ഞാനവൾക്ക് കള്ളത്തിയും  . ഗൾഫിൽ നിന്നും തിരിച്ചു വരുമ്പോൾ മിട്ടായി ,ചോക്ലേറ്റ്  , ഐസ്ക്രീം എന്നിവ കൊണ്ട് വരാമെന്ന വ്യവസ്ഥയിൽ ആ പ്രശ്നം ഒരു വിധം ഒത്തു തീർപ്പായപ്പോൾ  ദാ വരുന്നു അടുത്തത് . " മോളൂസ് ഇന്നെ കാട്ടി . ന്റെ മുടി പുട്ച്ച് ബൽച്ച് . ഓളോട് ഞമ്മക്ക് രണ്ടാൾകും മുണ്ടാണ്ട ട്ടോ " . ഒരു വയസുള്ള ഇവളുടെ ജെഷ്ടത്തിയുടെ മോളെ പറ്റിയാണ് പരാതി .   അതും ഓക്കേ പറഞ്ഞപ്പോൾ പിന്നെ കല്പന  . " ഇഞ്ഞി ഫോണ്‍ ബെച്ചാള , പൈസ കയിഞ്ഞ്നു ". . .രണ്ടു വർഷമൊക്കെ കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോ അവളെന്നെ തിരിച്ചറിയുമോ ആവോ 



സമർപണം : - കയ്യിലുള്ള സൌഭാഗ്യങ്ങളെ കളഞ്ഞ് മണൽ കാട്ടിൽ മുത്ത് പെറുക്കാൻ ഇറങ്ങി തിരിച്ച പ്രവാസികൾക്കായി    

No comments:

Post a Comment