My Blog List

Sunday, 21 April 2013

ന്റെ ആദ്യത്തെ ബണ്ടി




ഫസ്റ്റ് ഇയെർസിന്റെ കണ്‍ കണ്ട ദൈവം മണിയാറും കോളേജിന്റെ രോമാഞ്ചം വൈസ് പ്രിൻസിയും ഒക്കെ ചേതക്കിൽ ഇങ്ങിനെ പറക്കുന്നത് കണ്ട അന്നേ മനസ്സിൽ ഉറപ്പിച്ചതാ , ഒരു ചേതക്ക് സ്വന്തമാക്കണമെന്ന്  (വൈസ് പ്രിൻസിപ്പൽ  കൂതറ ഹെൽമെറ്റും വച്ച് പോകുന്ന പോക്ക് കണ്ടാൽ എനിക്ക് ധൂമിലെ  ജോണ്‍ എബ്രാഹിമിനെയാണ് ഓർമ വരിക)   
  
ഫൈനൽ ഇയറിൽ എത്തിയപ്പോൾ ആണ് ആ സ്വപ്നം പൂവണിഞ്ഞത് , റൂം മെറ്റ്സ് മൂന്നാൾകും കൂടി ഒരു സ്കൂട്ടെർ . കൊട്ടാരം ഡ്രൈവർ ഫവാസിന്റെയും ശബീബിന്റെയും ഇടയിലായി ഞെരിഞ്ഞമർന്നു ഞാൻ ഇരിക്കുന്നത്  കണ്ടിട്ട്  സാൻവിച്ച്  എന്ന് ആദ്യം വിളിച്ചത് മാളയാണോ അതോ പലകയാ
ണോ എന്ന് ഓർമയില്ല (അസൂയക്കാർ ആരോ ആണ് എന്ന് ഉറപ്പാ ) 



പതിനെട്ടു രൂപക്ക് എണ്ണയും രണ്ടു രൂപക്ക് ഓയിലും മാത്രം അടിച്ചിരുന്നത്    കൊണ്ട് ഒരു പമ്പിൽ നിന്നും അടുത്ത പമ്പിലേക്ക് എന്നുള്ള നിലക്കായിരുന്നു ഞങ്ങളുടെ സ്ഥിരം ട്രിപ്പ്‌ (ഒരു മാതിരി ടൗണ്‍ ടു ടൗണ്‍ എന്നൊക്കെ പറയുന്ന പോലെ   ) 

ഏതായാലും ഫൈനൽ എക്സാം കഴിഞ്ഞു പേടകം വിറ്റു കിട്ടുന്ന കാശിനു അടിച്ചു പൊളിക്കാമെന്ന സ്വപ്നം പാളി . വിൽക്കാനായി ആളെ റെഡിയാക്കി ചെന്ന് നോക്കുമ്പോ സാധനം സ്വാഹാ  . ഞങ്ങൾ വരുന്നതിനു മുൻപ് തന്നെ അത് ആണ്കുട്ടികൾ അടിച്ചു മാറ്റിയിരുന്നു . 

No comments:

Post a Comment