My Blog List

Sunday, 26 May 2013

ചില റാഗിങ്ങ് ഓർമ്മകൾ

കോളേജിലെത്തി ഒന്ന്  സെറ്റാവുന്നതിനു  മുൻപേ   പെരുന്നാളെത്തി . എല്ലാവരും പെട്ടി കെട്ടുന്ന തിരക്കിൽ തന്നെ . നാട്ടിലെത്താനുള്ള വെമ്പലിൽ ജുനിയെര്സ് ഡിസിപ്ലിൻ മാന്വലിലെ പ്രാഥമിക പാഠങ്ങൾ പോലും ഞങ്ങൾ മറന്നു പോയി . രാത്രി 12.30 നുള്ള മംഗള എക്സ്പ്രസിനു 9.30 നു തന്നെ റൂമിൽ നിന്നും ഇറങ്ങിനടത്തം ഇരുട്ടിയപ്പോൾ ഒരു ചിന്ന സംശയംകാരണവന്മാർ  കൂടിയോകൂട്ടത്തിൽ ?
അയ്യേ ..വെപ്രാളം കൊണ്ട് ചുമ്മാ തോന്നുന്നതാ .നേരെ റയിൽവേ സ്റ്റെഷനിലെക്ക് വച്ച് പിടിച്ചു . അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച , നമ്മളെ കാത്ത് ദാ ഇരിക്കുന്നു കോളേജിലെ ഒന്നാംനമ്പർ കുപ്പിച്ചില്ലുകൾ. സമാധാനമായി (മുട്ടൻ പണി കിട്ടീന്നർത്തം).എല്ലാവരെയും വരിയായി നിർത്തി  ഏമാന്മാർ പണി  തുടങ്ങി . മുഖത്ത് വിനയം വാരിവിതറി രക്ഷപ്പെടാനുള്ള എന്റെ ശ്രമം പാളി എന്ന് മനസ്സിലായത് കൂട്ടത്തിൽ ഒരുത്തന്റെ കൈ  കഴുത്തിൽ വന്ന് വീണപ്പോഴാണ്  .
"സത്യം പറ .. നീയല്ലേ" ?
"സത്യമായിട്ടും ഞാനല്ല" !!! 
എന്ത് ?
ആാ ....
ആരാടാ പു.....( ന്നാര ) മക്കളെ സെകന്റ് ബ്ലോക്കിൽ നിന്നും സീനിയെഴ്സിനെ  തെറി വിളിച്ചത് ? (  .. അപ്പൊ അതാണല്ലേ  കാര്യം ..)
" *&#@@$%&* ........." (ഉത്തരാധുനിക മല്യാല സാഹിത്യം )

അടുത്ത പരിപാടി കാവിലെ പാട്ട്   ( ഭരണി ) മത്സരം. എത്ര ശ്രമിച്ചിട്ടും സംഗതിയും ശ്രുതിയും ഒത്തു വരുന്നില്ല. എലിമിനെഷന്റെ വക്കിലെത്തിയ ഞാൻ അവസാനം ഒരു കടുംകൈ ചെയ്തു . അഭിനവ മലയാളഭാഷയുടെ  മാതൃസഹോദരി ശ്രീമതി ( മതി ?) രഞ്ജിനി ഹരിദാസിനെ മനസ്സിൽ ധ്യാനിച്ച് ഒരലക്ക് . അത് ഏറ്റെന്നു തോന്നുന്നു . ഇനി വാ തുറന്നാൽ പിന്നെ ചോറ് തിന്നാൻ മിക്സി കയ്യിൽ കരുതേണ്ടി വരുമെന്ന ഭീഷണിക്ക് വഴങ്ങി  ഞാനൊന്നടങ്ങി .
  
ഇടക്ക് ഒരുത്തന് റീപ്രോടക്ഷൻ പ്രോസസ്സ് പറഞ്ഞ് കേൾക്കണം . അറിയുന്ന  രീതിയിലൊക്കെ ഒപ്പിച്ച് പറഞ്ഞ് കൊടുത്തിട്ടും അവന് ത്രപ്തിയാവുന്ന മട്ടില്ല . AIM,PROCEDURE,EQUIPMENT,RESULT ന്നുള്ള  ക്രമത്തിൽ  പെരുന്നാൾ കഴിഞ്ഞു വരുമ്പോൾ എഴുതി കൊണ്ട് കൊടുക്കണം പോലും (ഞാനിനി ഇതൊക്കെ ആരോട് ചോദിച്ച്മനസ്സിലാക്കും എന്റെ ഡിങ്കഭഗവാനേ ?)
 അവസാനം എല്ലാവരോടും സല്യുട്ടടിക്കാൻ പറഞ്ഞു  .പണ്ട് രാജൻമാഷ് പഠിപ്പിച്ച പോലെ അങ്ങ് കൊടുത്തപ്പോൾ ഒരുത്തനതൊന്നും ഫോര  ഫോലും.  
"........... പിടിച്ചടിക്കെടാ ................ മക്കളേ   " ( fill in the blanks )
കൂടെയുള്ളവൻ അലറി . 

 കോമാളിത്തരമോക്കെ ചെയ്ത് കഴിയുമ്പോൾ മനസ്സിൽ മോഹൻലാലിന്റെ പഴയ  ഡയലോഗായിരുന്നു . എത്ര മനോഹരമായ ആചാരങ്ങൾ .. അടുത്ത വർഷവും (നമ്മൾ സീനിയെഴ്സാകുമ്പോൾഇത്തരം ആചാരങ്ങളൊക്കെ ഉണ്ടാവുമോ എന്തോ !!!! "  

 .  


Tuesday, 21 May 2013

ഉപ്പയുടെ ചില പരീക്ഷണങ്ങൾ

ചെറുപ്പത്തിലേ എന്റെ ഒടുക്കത്തെ potential മനസ്സിലാക്കിയത് കൊണ്ടോ എന്തോ , എന്നെ വച്ച് പല പരീക്ഷണങ്ങൾക്കും മുതിരാൻ ഉപ്പ തയ്യാറായിരുന്നു . പ്രസവിച്ച് രണ്ടാം മാസം പനി പിടിച്ച് തലച്ചോർ പഴുത്ത് ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട് ഞാൻ (കണ്ടാൽ പറയില്ല ല്ലെ !!! ) .
മിക്കവാറും ഇവൻ മന്ദബുദ്ധിയാവുമെന്ന ഡോക്ടറുടെ പ്രവചനം കേട്ട് ചങ്കു പിളർന്ന് ഏതോ സാത്വികന്റെ അടുത്തേക്കൊടിയ ഉപ്പയെ അങ്ങേർ സമാധാനിപ്പിച്ചു പറഞ്ഞുവിട്ടു പോലും .

"
ഫികർ മത് കർണാ , തുമാരാ ഭേട്ടാ അമീർ ബൻ ജാഒഖെ .
(  SSLC പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ നമ്മളെ പിരി കേറ്റാൻ ഉപ്പ തന്നെയാ  കഥ പുറത്ത് പറഞ്ഞത്  )

എനി വേ . ബാക്ക് ടു ദി പോയിന്റ്‌ .
കഥയൊന്നും പരീക്ഷക്ക്ഉപകാരപ്പെടാതെ വന്നപ്പോഴാണ് ഉപ്പ അടുത്ത പരിപാടിയുമായി വന്നത് . +2വിനു ഹോസ്റ്റലിൽ കൊണ്ടാക്കുക . അവിടുത്തെ മൂട്ടയുടെ കടിയും വാർടന്റെ കണ്ണ് ഉരുട്ടലും നമ്മുടെ തൊലിക്കട്ടിക്ക് മുൻപിൽ അടിയറവു പറഞ്ഞപ്പോൾ ബൂമറങ്ങ് പോലെ കറങ്ങിത്തിരിഞ്ഞ്വീണ്ടും പിതാവിന്റെ മുൻപിൽ ഹാജർ .

" i am ready for your next experiment papa..!! "

തിരിച്ചടികളിലൊന്നും തളരാത്ത ഉപ്പ എന്നെ അടുത്ത പരീക്ഷനത്തിനയച്ചു ..

"
ബേട്ടാ , തും ഡോക്ടർ ബൻ ജാ " ..( കിട്ടിയത് കൊണ്ടൊന്നും പഠിച്ചിട്ടില്ല ) .

എട്ടാം ക്ലാസ്സിൽ വീരാൻ കുട്ടി മാഷ് പഠിപ്പിച്ച ഹിന്ദി വച്ച് ഹരിച്ചും ഗുണിച്ചും നോക്കി നെരേ പോയി എഞ്ചിനീയറിംഗ് എന്ററൻസ് കോഴ്സിന് ചേര്ന്നു . (പേടിക്കണ്ട .ഉപ്പമാരുടെ അടുത്ത് കാശും മക്കളുടെ അടുക്കൽ ഒരു വര്ഷവും ബാക്കിയുണ്ടെങ്കിൽ ഏത് യെവനും ചേരാൻ പറ്റുന്ന കോഴ്സ് ആണത് )

കൊച്ചു മക്കളെ പഠിപ്പിച് മിടുക്കന്മാരക്കുമെന്നു ശപഥം ചെയ്തിരിക്കുന്ന ചെറിയ അമ്മാവന്റെ സ്പെഷ്യൽ നിരീക്ഷണവും വല്ല്യുമ്മന്റെ പൊടിക്കൈ പ്രയോഗങ്ങളുമെല്ലാം എന്റെ ആത്മാർത്തതക്കു മുൻപിൽ വീണ്ടും കീഴടങ്ങിയതോടെ സന്തോഷം കൊണ്ട് തുടിച്ച പൊന്നുപ്പ അടുത്ത ആക്ഞ്ഞ പുറപ്പെടുവിച്ചു ...

"
ബെട്ടെ , ഗൽതീ ഹെ തും മേരെ .. ബാഗ്യെഹാം സെ "..

ഇവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ലെന്ന് ആദ്യമേ അറിയാമായിരുന്ന ഞാൻ കിട്ടിയ കാശും ജെട്ടിയും പെറുക്കി ബഗിലിട്ട് തീവണ്ടി കയറി .. അടുത്ത പരീക്ഷണ കേന്ദ്രം ലക്ഷ്യമാക്കി .........