അന്നാണ് ആദ്യമയിട്ട് അവൻ അടങ്ങിയിരിക്കുന്നത് കാണുന്നത് . . ബാകി എല്ലാവരും പരീക്ഷ കടമ്പ കടക്കാനുള്ള ജീവന്മരണ പോരട്ടത്തിലേർപ്പെടുമ്പോഴും മൂകനായി ഒരു മൂലയിൽ ഒറ്റക്ക് . ഇരുത്തം കണ്ടാലറിയാം എന്തോ കാര്യമായിട്ട് അവനെ അലട്ടുന്നുണ്ടെന്ന് .ഒരുപാട് നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞ് തുടങ്ങി , ഒരു മാസം കഴിഞ്ഞ് ചെന്ന് കയറാനുള്ള വീടെന്ന നരകത്തെക്കുരിച്ച് , കുടുംബമെന്ന പേരിൽ അവിടെ കഴിയുന്ന വിചിത്ര ജീവികളെ കുറിച്ച് .
സ്വന്തം പിതാവിന്റെയും ഭർത്താവിന്റെയും ഇടയിലെ വടംവലിക്കിരയായി ബന്ധം വേർപെടുത്തി മറ്റൊരാളുടെ ഭാര്യയായി പോകേണ്ടി വന്ന പെറ്റുമ്മ .വിരുന്നുകാരന്റെ ലാഗവത്തോടെ വർഷത്തിലൊരിക്കൽ ചോക്ലെറ്റ് പാക്കുമായി മക്കളെ കാണാൻ വരുന്ന ഉപ്പ . അവകാശ തർക്കങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ടു പോയ രണ്ട് കുഞ്ഞു ഹൃദയങ്ങൾ . അവനും രണ്ടു വയസിന് മൂത്ത അവന്റെ ജെഷ്ടത്തിയും .ഒരിറ്റു സ്നേഹത്തിനായി കൊതിച്ച ആ കാലത്ത് സ്നേഹപ്പുഴ ഒഴുക്കാനുണ്ടായിരുന്നത് വല്യുമ്മ മാത്രം .
മിട്ടായി വാങ്ങി തരാമെന്ന് പറഞ്ഞാണത്രെ ഉമ്മാന്റെ രണ്ടാം കല്യാണത്തിന് കുടുംബക്കാർ അവരെക്കൊണ്ട് സമ്മതിപ്പിച്ചത് .അതും പറക്കമുറ്റാത്ത പ്രായത്തിൽ . രണ്ടാം കെട്ടിലെ മക്കൾക്ക് കണ്മുന്നിൽ ഉമ്മ സ്നേഹം വാരി കോരി കൊടുക്കുമ്പോൾ അസൂയ തോന്നിയിട്ടുണ്ടെന്നു പറയുമ്പോൾ എന്റെ മടിയിൽ കിടന്നവൻ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു . ദൈവം തന്ന ഉമ്മയെന്ന അനുഗ്രഹം തട്ടി തെറിപ്പിച്ച ലോകത്തോടുള്ള അമർഷമയിരുന്നു അവന്റെ കണ്ണുകളിലപ്പോൾ .
ബോറടിക്കുന്നുണ്ടോ നിങ്ങൾക്ക് . ഒരു രാജമാണിക്യം സ്റ്റൈൽ കഥ കേൾക്കുമ്പോൾ.?
വീട്ടിലെ ശല്യമോഴിവാക്കാനാണ് തന്നെ ഇവിടെ തള്ളിയതെന്ന് അവൻ പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസമുള്ളത് പോലെ തോന്നി .
അന്നാണ് അവനിലൂടെ ആ സത്യം ഞാനറിഞ്ഞത് . കാശുകാരുടെ മക്കൾ താമസിക്കുന്ന ആ ഹോസ്റ്റലിൽ ഇത്പോലെ കുറെഏറെ പേരുണ്ടെന്ന്. അനുഗ്രഹങ്ങൾ കണ്മുന്നിലുണ്ടായിട്ടും സ്വന്തമാക്കാൻ വിധിയില്ലാത്ത കുറെ അനാഥ ജന്മങ്ങൾ.
ഇടക്കെന്റെ വീട്ടിൽ വന്നപ്പോൾ ഉമ്മാ എന്നുള്ള അവന്റെ വിളിലെ ആര്ദ്രതയിൽ നിന്നും വയിച്ചെടുത്തിട്ടുണ്ട് , ഉമ്മ എന്നുള്ള വികാരം അവന്റെ മനസ്സിലേല്പിച്ച മുറിവിന്റെ ആഴം .ഇടക്കിടെ അവൻ സങ്കടം പറയാറുണ്ട് ,നിന്നെപ്പോലെ ആഗ്രഹിച്ചതെന്തും
നേടിത്തരുന്ന ഒരച്ഛനും അമ്മയും എനിക്കില്ലല്ലോ എന്ന് .
പഠിച്ച് വലിയ ആളാകണം . പെങ്ങളെ കല്യാണം കഴിച്ചയക്കണം
. സ്നേഹം നൽകാൻ വിസമ്മതിച്ച ലോകത്തിനു മുന്നിൽ താനൊരു ആണാണെന്ന് തെളിയിക്കണം
. അതൊക്കെയായിരുന്നു അവന്റെ സ്വപ്നങ്ങൾ .
കാലത്തിന്റെ കുത്തൊഴുക്കിൽ വഴി പിരിഞ്ഞു പോയ ഞങ്ങൾക്കിടയിൽ
ഇടക്കിടെയുള്ള ഫോണ്വിളികളാണ് ആശ്വാസം . എനിക്ക് ഉറപ്പുണ്ട് ,സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള അവന്റെ യാത്രയിൽ വിലങ്ങു തടിയാവാൻ ഇനി വിധിക്കാവില്ലെന്ന് .
No comments:
Post a Comment