കോളേജിലെത്തി ഒന്ന് സെറ്റാവുന്നതിനു മുൻപേ
പെരുന്നാളെത്തി . എല്ലാവരും പെട്ടി കെട്ടുന്ന തിരക്കിൽ തന്നെ . നാട്ടിലെത്താനുള്ള വെമ്പലിൽ ജുനിയെര്സ് ഡിസിപ്ലിൻ മാന്വലിലെ പ്രാഥമിക പാഠങ്ങൾ പോലും ഞങ്ങൾ മറന്നു പോയി . രാത്രി 12.30 നുള്ള മംഗള എക്സ്പ്രസിനു 9.30 നു തന്നെ റൂമിൽ നിന്നും ഇറങ്ങി. നടത്തം ഇരുട്ടിയപ്പോൾ ഒരു ചിന്ന സംശയം. കാരണവന്മാർ കൂടിയോകൂട്ടത്തിൽ ?
അയ്യേ ..വെപ്രാളം കൊണ്ട് ചുമ്മാ തോന്നുന്നതാ .നേരെ റയിൽവേ സ്റ്റെഷനിലെക്ക് വച്ച് പിടിച്ചു . അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച , നമ്മളെ കാത്ത് ദാ ഇരിക്കുന്നു കോളേജിലെ ഒന്നാംനമ്പർ കുപ്പിച്ചില്ലുകൾ. സമാധാനമായി
(മുട്ടൻ പണി കിട്ടീന്നർത്തം).എല്ലാവരെയും വരിയായി നിർത്തി
ഏമാന്മാർ പണി തുടങ്ങി . മുഖത്ത് വിനയം വാരിവിതറി രക്ഷപ്പെടാനുള്ള എന്റെ ശ്രമം പാളി എന്ന് മനസ്സിലായത് കൂട്ടത്തിൽ ഒരുത്തന്റെ കൈ കഴുത്തിൽ
വന്ന് വീണപ്പോഴാണ് .
"സത്യം പറ .. നീയല്ലേ"
?
"സത്യമായിട്ടും ഞാനല്ല"
!!!
എന്ത് ?
ആാ ....
ആരാടാ പു.....( ന്നാര ) മക്കളെ സെകന്റ് ബ്ലോക്കിൽ നിന്നും സീനിയെഴ്സിനെ തെറി വിളിച്ചത് ?
( ഓ .. അപ്പൊ അതാണല്ലേ കാര്യം ..)
" *&#@@$%&* ........." (ഉത്തരാധുനിക മല്യാല സാഹിത്യം )
അടുത്ത പരിപാടി കാവിലെ പാട്ട് ( ഭരണി ) മത്സരം. എത്ര ശ്രമിച്ചിട്ടും സംഗതിയും ശ്രുതിയും ഒത്തു വരുന്നില്ല. എലിമിനെഷന്റെ വക്കിലെത്തിയ ഞാൻ അവസാനം ഒരു കടുംകൈ ചെയ്തു . അഭിനവ മലയാളഭാഷയുടെ
മാതൃസഹോദരി ശ്രീമതി ( മതി ?) രഞ്ജിനി ഹരിദാസിനെ മനസ്സിൽ ധ്യാനിച്ച് ഒരലക്ക് . അത് ഏറ്റെന്നു തോന്നുന്നു . ഇനി വാ തുറന്നാൽ പിന്നെ ചോറ് തിന്നാൻ മിക്സി കയ്യിൽ കരുതേണ്ടി വരുമെന്ന ഭീഷണിക്ക്
വഴങ്ങി ഞാനൊന്നടങ്ങി .
ഇടക്ക് ഒരുത്തന് റീപ്രോടക്ഷൻ പ്രോസസ്സ് പറഞ്ഞ് കേൾക്കണം . അറിയുന്ന
രീതിയിലൊക്കെ ഒപ്പിച്ച് പറഞ്ഞ് കൊടുത്തിട്ടും അവന് ത്രപ്തിയാവുന്ന മട്ടില്ല . AIM,PROCEDURE,EQUIPMENT,RESULT ന്നുള്ള
ക്രമത്തിൽ പെരുന്നാൾ കഴിഞ്ഞു വരുമ്പോൾ എഴുതി കൊണ്ട് കൊടുക്കണം പോലും (ഞാനിനി ഇതൊക്കെ ആരോട് ചോദിച്ച്മനസ്സിലാക്കും എന്റെ ഡിങ്കഭഗവാനേ ?)
അവസാനം എല്ലാവരോടും സല്യുട്ടടിക്കാൻ പറഞ്ഞു .പണ്ട് രാജൻമാഷ് പഠിപ്പിച്ച പോലെ അങ്ങ് കൊടുത്തപ്പോൾ ഒരുത്തനതൊന്നും ഫോര ഫോലും.
"........... പിടിച്ചടിക്കെടാ ................ മക്കളേ "
( fill in the blanks )
കൂടെയുള്ളവൻ അലറി .
ഈ കോമാളിത്തരമോക്കെ ചെയ്ത് കഴിയുമ്പോൾ മനസ്സിൽ മോഹൻലാലിന്റെ പഴയ ഡയലോഗായിരുന്നു . " എത്ര മനോഹരമായ ആചാരങ്ങൾ .. അടുത്ത വർഷവും (നമ്മൾ സീനിയെഴ്സാകുമ്പോൾ) ഇത്തരം ആചാരങ്ങളൊക്കെ ഉണ്ടാവുമോ എന്തോ !!!!
"
.
No comments:
Post a Comment