My Blog List

Friday, 3 May 2013

ആശാന്റെ അമളികൾ


പൊട്ടത്തരം കൂടപ്പിറപ്പാണെങ്കിലും മഷ്ഫൂക്കിനെ എനിക്ക് ഭയങ്കര കാര്യമായിരുന്നു. ആശനാണെനിക്ക് ഒരു മാസം വരെ അലക്കാതെ പിടിച്ച് നിൽക്കാനുള്ള വിദ്യ പറഞ്ഞ് തന്നത് (സ്വ"കാര്യമായി" കണ്ടാൽ അത് ഷെയർ ചെയ്യാൻ ഞാൻ റെഡി ) .

ഷുഹൈബ് സാറുടെ ക്ലാസിന്റെ ഗുണം ആണെന്ന് തോന്നുന്നു , ക്ലാസ്സിൽ ആർക്കും 
C-Programing കാര്യമായി ഒന്നും മനസ്സിലായിരുന്നില്ലകുറച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ മാറ്റി നിർത്തിയാൽ ബാലമംഗളത്തിലെ ഡിങ്കന് മണ്ടക്ക് അടി കിട്ടുമ്പോൾ ഉണ്ടാകുന്ന മ്യുസിക്ക് പോലെ തോന്നും കണ്ടാൽ    " (#@*<+>*+%)" .

ക്ലാസിൽ അട്ടം നോക്കി ഇരുന്നതിന്റെ ഫലം എല്ലാവരും അനുഭവിച്ചത് പ്രാക്ടിക്കൽ എക്സമിന്റെ തലേന്നായിരുന്നു .പഠിത്തം തുടങ്ങിയതും ചിന്താ മണ്ഡലത്തിലെ ട്യൂബ് ലൈറ്റ് ഫ്യുസയതും ഒരുമിച്ച്ഇനിയൊന്ന് റിഫ്രെഷ് ചെയ്തു വരാമെന്ന് വിചാരിച്ച് അസറിന്റെ വാതിൽക്കലെത്തിയപ്പോൾ മുനാഫ് ഏതോ കവിത നീട്ടി ചൊല്ലുന്നത് കേട്ടു. ശ്രദ്ധിച്ചു നോക്കുമ്പോൾ അവൻ പ്രോഗ്രാം കാണാതെ പഠിക്കുകയാണ് 

"ഹാശിങ്ക്ലൂട് യെസ്റ്റീഡീ ടോട്ടെച്   .  ഹാശിങ്ക്ലൂട് യെസ്റ്റീഡീ ടോട്ടെച്    "
( ഹാവൂ ...സമാധാനമായി . നമ്മൾക്ക് കൂട്ടുണ്ട്. )

എക്സാം കഴിഞ്ഞു വരുന്ന മഷ്ഫൂക്കിന്റെ മുഖത്തെ വാട്ടം കണ്ട്  കാര്യം തിരക്കിയപ്പോൾ സ്വധസിദ്ധമായ ശൈലിയിൽ ആശാന്റെ മറുപടി .

"അകെ ഇരുപത്തിമൂന്ന് ലൈനുള്ള പ്രോഗ്രാമിൽ ഞമ്മക്ക് ഇരുപത്തിനാല് എറർ . "

അങ്ങിനെ വരാൻ വഴിയില്ലല്ലോ .അവസാനം ലാബ്നോട്ട് എടുത്തു ചെക്ക്ചെയ്യാൻ തീരുമാനിച്ചു . ആദ്യത്തെ ലൈൻ കണ്ട് (  # include <stdio.h > )
ഒരു പരിചയവുമില്ലാത്ത പോലെ ആശാന്റെ ചോദ്യം  "ഇതെന്താ? " . 

"എടാ , ഇതല്ലേ ലൈബ്രറി " പ്രോഗ്രാമിങ്ങിലുള്ള മുഴുവൻ അറിവും എടുത്ത് ഞാൻ കാച്ചി .

"റബ്ബേ , ഞാനിതു വിട്ടു".  (ഭേഷ്.... ) 

എന്നാൽ പിന്നെ നോക്കണ്ടാ . ലൈൻ വിട്ടാൽ ബാക്കി വരുന്ന മുഴുവൻ ലൈനും എറെർ ആകും . ഏതോ പ്രോഗ്രാമിങ് പുലി പറഞ്ഞതോടെ റിസൽട്ടിന്റെ  കാര്യത്തിൽ ഒരു തീരുമാനമായി

2 comments:

  1. മാഷെ ഞാനിന്നാൺ ആദ്യമായി ഇതു കാണുന്നത്.ആരെങ്കിലും ചൊമ്മെന്റ് ചെയ്യുന്നില്ല എന്ന് കരുതി എഴുത്ത് നിർതണ്ട.എഴുതിക്കൊണ്ടിരുന്നാൽ വായനക്കാർ പിരകെ വരും

    ReplyDelete
  2. തകർത്തു തരിപ്പണമാകി കെടോ

    ReplyDelete