My Blog List

Sunday, 7 July 2013

നോമ്പ് ഓർമകളിലൂടെ ...

നോമ്പിങ്ങ് അടുത്തെത്തി . കഴിഞ്ഞ പതിനൊന്ന് മാസം ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ദൈവം തന്ന അസുലബ അവസരമാണിതെന്നാണ് വിശ്വാസം . പക്ഷെ സത്യം പറഞ്ഞാൽ "കാരക്ക കുരുവാക്കാനും വത്തക്ക തോടാക്കാനും" വേണ്ടി മാത്രം നോമ്പ് നൊൽക്കുന്ന കൂട്ടത്തിലാണ് ഞാൻ .

ചെറുപ്പത്തിൽ ഒരു ദിവസം നാലഞ്ചു നോമ്പോക്കെ എടുക്കുമായിരുന്നു . രാവിലെ ഒന്ന് , ഉച്ചക്ക് രണ്ട് വൈകീട്ട് ഒന്ന് എന്ന ക്രമത്തിൽഇപ്പൊ വയ്യാണ്ടായി . ദിവസം ഒന്നിൽ കൂടുതൽ പറ്റുന്നില്ല . പ്രായം കൂടിക്കൂടി വരികയല്ലേ

അക്കാലത്ത് നോമ്പിന്റെ പ്രധാന ആകർഷണം അയൽവക്കങ്ങളിലെ നോമ്പ് തുറകളായിരുന്നു . ദുനിയാവിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ പൊറാട്ട കിട്ടണമെങ്കിൽ നോമ്പ്തുറക്ക് പോകണംപക്ഷെ നാട്ടിലെ പ്രധാന സ്ക്രാപ്പുകൾക്കുള്ള തുറകളിൽ കുഞ്ഞു സ്ക്രാപ്പുകളായ എന്റെ സമപ്രായക്കാർക്കു സാദാരണ ക്ഷണമുണ്ടാവാറില്ല . മേൽപറഞ്ഞ  നോമ്പിന്റെ എണ്ണക്കൂടുതൽ തന്നെ കാരണം . " ബാപ്പയില്ലാത്തപ്പോ സൂപ്പി മൂപ്പൻ " എന്ന നിയമമനുസരിച്ചു ജെഷ്ട്ടന് പലപ്പോഴും ക്ഷണം കിട്ടുമെങ്കിലും നമ്മളെ കാര്യം കട്ടപ്പൊക

ആയിടക്കാണ് എന്റെ മനസ്സിലെ ആഗ്രഹം പടച്ചോൻ കേട്ടത് . നോമ്പ് സൽക്കാരത്തിനു ക്ഷണിക്കാൻ വന്നഅയലോക്കത്തെ ഹാജിയാർ അവസാനം പറഞ്ഞ വാക്ക് കേട്ട് ഞാൻ ധ്രതങ്ക പുളകിതനായി .  " കാക്കാന്റെ കൂടെ ഇജ്ജും ബെന്നോണ്ടി ".ഞമ്മക്ക് പെരുത്ത് സന്തോസം . അതോടെ ഞമ്മളെ കൽബിലെ മാണിക്കക്കൊട്ടാരത്തിന്റെ ഏറ്റവും മുകളിലെ നിലയിലായി ഹാജിയാരെ സ്ഥാനം .

അങ്ങനെ ആറ്റുനോറ്റ ദിനം വന്നെത്തി . നേരത്തെ തന്നെ സെന്റും പൂശി ഹാജിയാരെ വീട്ടിലേക്ക് വിട്ടു . ആളുകൾ എത്തി തുടങ്ങുന്നേ ഉള്ളൂ . നേരെ പോയി ഒരു ടേബിളിൽ സ്ഥലം പിടിച്ചു പള്ളിയിൽ നിന്ന് "സുബ്ഹാനല്ല സ്റ്റാർട്ടാക്കുന്നതും " കാത്തിരുന്നു . ബാങ്ക് കൊടുക്കാനായപ്പോഴേക്കും ടാബിളൊക്കെ കുഞ്ഞു സ്ക്രാപ്പുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു . വലിയവർക്ക് ഇരിക്കാൻ സ്ഥലമില്ല 

" കുട്ടിയെളൊക്കെ നീച്ചി . ഇങ്ങക്ക് അടുത്തെനിരിക്ക. " ഹാജിയാരുടെ പ്രഖ്യാപനം വന്നതോടെ നമ്മളൊക്കെ ഔട്ട്‌ . പ്രതീക്ഷിച്ചത് പോലെ പൊറാട്ടയുടെ ഒരു ചീന്ത്പോലും കശ്മലന്മാർ രണ്ടാമത്തെ ട്രിപ്പിന് ബാക്കി വച്ചില്ല . അവസാനം  വീട്ടിൽ നിന്നും സ്ഥിരമായി കഴിക്കുന്ന പത്തിരിയും കറിയും കഴിച്ചു തിരിച്ചു പോരുമ്പോൾ ഞമ്മളെ കുഞ്ഞ് മനസ്സ് തേങ്ങി . " ന്നാലും ന്റെ ആജിയാരെ . ഞമ്മളോട് ഇത് മാണ്ടില്ല്യെയിനി " . 

സംഭവത്തോടെ ഹാജ്യാരെ പിടിച്ച് മാണിക്ക കൊട്ടാരത്തിന്റെ പടിക്ക് പൊറത്തിട്ടു !!!"    


Saturday, 22 June 2013

വരികൾക്കിടയിലൂടെ ..

കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ചില വാർത്തകൾ ഇവിടെ കുറിക്കുന്നു

1.മുസ്ലിം പെണ്കുട്ടികളുടെ വിവാഹ പ്രായം 16 വയസ്സായി മാറ്റി നിശ്ചയിച്ചു.കോടതി:- 

കോടതി വിധി കേവലം അനുമതി മാത്രമാണ്. 16 വയസിൽ കല്യാണം കഴിച്ചയക്കുന്നത് തെറ്റല്ല എന്ന് ചുരുക്കം . അനുമതി ഒരിക്കലും നിരബന്ധമാകുന്ന പ്രശ്നമില്ലല്ലോ . പക്ഷെ എന്തിനും ഏതിനും തൂലിക പടവാളാക്കുന്ന  ചിലരുടെ നിലവിളി കേട്ടാൽ തോന്നും കോടതിയും പള്ളിയും കൂടി മധുരപ്പതിനാറിൽ കുട്ടികളെ ബലമായി പിടിച്ച് തട്ടമിടീച്ച് കെട്ടിച്ചയക്കുകയാണെന്ന് .  കൂട്ടത്തിൽ കല്യാണം കഴിച്ചയക്കുന്നത് പെണ്കുട്ടിയുടെ സമ്മതത്തോടെ ആയിരിക്കണമെന്ന മത വിധി പലരും പരിഗണിക്കാറില്ല എന്നുള്ളതും ഓർക്കാതെ വയ്യ.  

2.മണിപ്പാല്സര്വകകലാശാലയില്നാലാംവര്ഷാ എം.ബി.ബി.എസ്  വിദ്യാര്ഥിനനിയെ അക്രമികള്തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു .പത്ര വാർത്ത 

സംഭവ സമയത്ത്  അവളണിഞ്ഞിരുന്ന വസ്ത്രത്തിന്റെ നീളമോ പുറത്തിറങ്ങിയ സമയമോ അവൾ ഒറ്റക്കായിരുന്നു എന്നതോ ഒക്കെ ഒരുപക്ഷെ മുഴുനീള ചർച്ചകൾക്ക് വിധേയമായേക്കാം . പക്ഷെ മേല്പറഞ്ഞ ഒന്നും തന്നെ  പ്രതികളുടെ പൈശാചിക പ്രവർത്തിയെ ന്യായീകരിക്കുന്നില്ല എന്ന് നാം മറന്നു കൂടാ. ഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ ശരീരത്തിലെ കൊഴുപ്പും പലചരക്കു കടയിലെ കുറേ മെഴുക് തിരികളും കത്തി തീർന്നതല്ലാതെ മുൻ സംഭവങ്ങളിൽ നിന്നും സമൂഹം പാഠം പഠിച്ചില്ലെന്ന് വേണം കരുതാൻ . ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ .     


3.പ്രായപൂര്ത്തിയായ ആണും പെണ്ണും പരസ്പര സമ്മതത്തോടെ  ലൈംഗികബന്ധത്തിലേര്പ്പെട്ടാൽ അവരെ ഭാര്യാഭര്ത്താക്കന്മാരായി കണക്കാക്കും . മദ്രാസ് ഹൈക്കോടതി.

കോടതി വിധിയെ മാനിക്കേണ്ടത് തന്നെയാണ് . ചില പ്രത്യേക സാഹചര്യങ്ങളെ മാത്രമേ വിധി ബാധിക്കൂ എന്ന് കരുതുമ്പോൾ തന്നെ ഇത്തരം വിധികൾ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശങ്ങൾക്ക് നേരെ നാം കണ്ണടച്ചുകൂടാ