അങ്ങനെ ആറ്റുനോറ്റ് കാത്തിരുന്ന പെരുന്നാൾ വന്നെത്തി . പ്രവാസിയായ ശേഷമുള്ള ആദ്യ പെരുന്നാളാണിത് . സൗദിയിലെ ചൂടിൽ ആഘോഷങ്ങളൊക്കെ കരിഞ്ഞുണങ്ങുമോ ആവോ .
വെറുതെയിരിക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു
.കഴിഞ്ഞു പോയ ഒരുപാട് നല്ല പെരുന്നാലുകളെ കുറിച്ചു
പെരുന്നാൾ ഓർമകളിൽ ആദ്യമെത്തുന്നത് കുഞ്ഞുന്നാളിലേ മൂക്കിൻ തുമ്പത്ത് മായാതെ കിടക്കുന്ന പുത്തനുടുപിന്റെ മണമാണ്
. ഉപ്പ നാട്ടിലില്ലാത്തതു കൊണ്ട് അമ്മാവന്റെ
കയ്യിൽ തൂങ്ങിയാവും ഞങ്ങൾ തുണിക്കടയിൽ ചെല്ലുക .
എന്നിട്ട് ആദ്യം കണ്ട തുണി തന്നെ ഒരു അഞ്ചു മീറ്റർ അങ്ങ് അളന്ന് വാങ്ങും
. അത് കൊണ്ട് ജേഷ്ടന് ഒരു ഫുൾ കൈ ഷർട്ട്
. എനിക്കും അനിയനും ഓരോ ഹാഫ് കൈ ഷർട്ട്
. അതോടെ തീരും ആ വർഷത്തെ പെരുന്നാൾ ഷോപ്പിംഗ്
. .
പെരുന്നാൾ ദിവസം രാവിലെ മിക്കവാറും തുടങ്ങുന്നത് സക്കാത്തിന്റെ അരി കണി കണ്ടായിരിക്കും . ഉമ്മ അളന്നെടുത്ത അരി കവറുകളിലാക്കി അയൽ വീടുകളിൽ എത്തിക്കേണ്ട ചുമതല എന്റെയും ജെഷ്ടന്റെതുമാണ്
.
അത് കഴിഞ്ഞാൽ ഉമ്മ മേലാസകലം എണ്ണ എണ്ണ തേച്ചു തരും
. പിന്നെ അര മണിക്കൂറോളം നൂൽ ബന്ധമില്ലാതെ എണ്ണക്കുട്ടന്മാരായി നിൽക്കണം
.തലയിൽ തേച്ച എണ്ണ നെറ്റിയിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത
പറഞ്ഞറിയിക്കാനാവില്ല .ശേഷം എല്ലാത്തിനെയും നിരത്തി നിർത്തി ഉമ്മ തേച്ച് ഉരച്ചു കുളിപ്പിച്ച് തരും
.
പുത്തനുടുപ്പിട്ട് വല്യുപ്പാന്റെ കയ്യും പിടിച്ച് പള്ളിയിൽ പോകുന്നതും മൈക്കിൽ ഉറക്കെ തക്ബീർ ചൊല്ലുന്നതും തിരിച്ച് വന്ന് കോലായിൽ പലകയിട്ടിരുന്നു ഭക്ഷണം കഴിക്കാനിരിക്കുന്നതുമേല്ല്ലാം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്
. അന്നൊക്കെ തേങ്ങാ ചോറും ഇറച്ചി വരട്ടിയതും പരിപ്പ് കറിയുമായിരുന്നു പ്രധാന പെരുന്നാൾ വിഭവങ്ങൾ .
കൂട്ടത്തിൽ പപ്പടവും കൂടി ഉണ്ടായാൽ ഭേഷായി
.
ഭക്ഷണ ശേഷം വയറ്റിന്റെ മൂലയിൽ ബാക്കി വെച്ച ഇത്തിരി സ്ഥലം അയൽ വീടുകളിലെ പായസങ്ങളുടെ രുചി നോക്കാനുള്ളതാണ്
. എല്ലാം കഴിഞ്ഞ് " എന്ത് പറഞ്ഞാലും മൂത്താപ്പാന്റെ പോരേലെ പായസം ആണ് പായസം ല്ലേ "എന്ന തരത്തിൽ ജെഷ്ട്ടനുമായി ഒരു പെരുന്നാൾ അവലോകനം കൂടി നടത്തി ആ ചാപ്റ്റർ ക്ലോസ് ചെയ്യും .വൈകുന്നേരം ഉമ്മാന്റെ വീട്ടിലേക്കുള്ള വിരുന്നോടെയാവും മിക്കവാറും എല്ലാ പെരുന്നാൾ ആഘോഷങ്ങളൊക്കെ അവസാനിക്കുന്നത്
.
ഇക്കൊല്ലത്തെ പെരുന്നാൾ എങ്ങനെയാവുമെന്നു കണ്ടറിയണം
. കാര്യമായി എന്തെങ്കിലും ഉണ്ടായാൽ വഴിയെ അറിയിക്കാം
. എല്ലാവർക്കും പെരുന്നാൾ ആശംസകൾ
കലക്കി മോനേ........
ReplyDeleteaksharathettu sradhikkumallo ,iniyum ezuthoo aasamsakal !
ReplyDelete